You are Here : Home / News Plus

ദേവയാനിയെ സ്ഥാനാര്‍ഥിയാക്കാമെന്ന് മുലായം

Text Size  

Story Dated: Friday, December 20, 2013 04:27 hrs UTC

അമേരിക്കയില്‍ അപമാനിക്കപ്പെട്ട ദേവയാനി ഖൊബ്രഗഡെയ്ക്ക്‌ സമാജ്‌വാദി പാര്‍ട്ടിയുടെ സീറ്റ്‌ വാഗ്ദാനം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദേവയാനിക്ക്‌ സീറ്റ്‌ നല്‍കാമെന്നാണ്‌ ഉത്തര്‍ പ്രദേശ്‌ ന്യൂനപക്ഷ ക്ഷേമ, നഗര വികസനമന്ത്രി മുഹമ്മദ്‌ അസം ഖാന്‍ വ്യക്‌തമാക്കിയിരിക്കുന്നത്‌.
സംസ്ഥാനത്തെ റാംപൂരിലെ സീറ്റാണ്‌ വാഗ്ദാനം ചെയ്‌തിരിക്കുന്നത്‌. ജോലി രാജിവച്ച്‌ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച്‌ ജയിച്ച്‌ പാര്‍ലമെന്റിലെത്തി തനിക്ക്‌ നേരിടേണ്ടിവന്ന അപമാനത്തോട്‌ വിയോജിപ്പ്‌ രേഖപ്പെടുത്താന്‍ ദേവയാനിക്ക്‌ അവസരം ലഭിക്കുമെന്ന്‌ അസം ഖാന്‍ വ്യക്‌തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.