മുംബൈ സ്ഫോടന പരമ്പരക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന് 30 ദിവസത്തെ പരോള്‍. ഭാര്യ മന്യതക്ക് അസുഖം ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് ദത്തിന് പരോള്‍ അനുവദിച്ചത്.ശനിയാഴ്ച രാവിലെ പത്തിന് യര്‍വാഡ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ദത്ത് മുംബൈയിലേക്ക് പോയി.
മൂന്നു മാസത്തിനിടെ രണ്ടാം തവണയാണ് സഞ്ജയ് ദത്തിന് പരോള്‍ ലഭിക്കുന്നത്. അനാരോഗ്യം പരിഗണിച്ച് അദ്ദേഹത്തിന് ഒക്ടോബര്‍ ഒന്നിന് പരോള്‍ അനുവദിച്ചിരുന്നു. ഒക്ടോബര്‍ 30നാണ് അദ്ദഹേം ജയിലിലേക്ക് മടങ്ങിയത്.
Comments