അമേരിക്കയില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഘോബ്രഗഡെയെ യു എന്‍ സ്ഥിരം ദൗത്യസംഘാംഗമായി മാറ്റിയതിലൂടെ ലഭിക്കുന്ന നയതന്ത്ര പരിരക്ഷ താത്കാലികം മാത്രമെന്ന് അമേരിക്ക. യു എന്‍ ദൗത്യസംഘാംഗം ആവുന്നതിന് മുന്‍പുള്ള കേസുകള്‍ക്ക് നയതന്ത്ര പരിരക്ഷ ലഭിക്കില്ല. അതിനാല്‍ അവര്‍ക്കെതിരായ വിസ തട്ടിപ്പുകേസ് നിലനില്‍ക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ജന്‍ സാകി പറഞ്ഞു. യു എന്‍ ദൗത്യസംഘാംമായി തുടരുന്ന കാലത്ത് അവര്‍ക്ക് നയതന്ത്ര പരിരക്ഷ ലഭിക്കും. അമേരിക്കയില്‍ അവരെ അറസ്റ്റു ചെയ്യാന്‍ കഴിയില്ല. എന്നാല്‍ മുന്‍കാലത്തെ കേസുകള്‍ക്ക് പരിരക്ഷ ഉണ്ടാവില്ല. അനിശ്ചിതകാലത്തേക്ക് വിചാരണയില്‍നിന്ന് ഒഴിവാകാന്‍ സാധിക്കില്ലെന്നും അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി.
Comments