നിയന്ത്രണരേഖക്കു സമീപം ഇന്ത്യന്‍ അധീനപ്രദേശത്ത് ചൈനീസ് പട്ടാളത്തിന്‍െറ കൈയേറ്റം. ലഡാക്കിലെ ചെപ്സി പ്രദേശത്ത് 20ഓളം ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അംഗങ്ങള്‍ കഴിഞ്ഞയാഴ്ച ടെന്റ് കെട്ടി കൈയേറുകയായിരുന്നു. 10 ടെന്റുകളാണ് ചെപ്സി മേഖലയില്‍ ഉയര്‍ന്നത്. എന്നാല്‍, ചൈനീസ് സൈന്യം നുഴഞ്ഞുകയറ്റം നടത്തിയെന്ന വാര്‍ത്ത ഇന്ത്യന്‍ ആര്‍മി അധികൃതര്‍ നിഷേധിച്ചു.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ പട്ടാളം ചൈനീസ് പട്ടാളവുമായി ഫ്ളാഗ് മീറ്റിങ് നടത്തിയിരുന്നു.
ചൈനീസ് സൈനികര്‍ അതിര്‍ത്തിയില്‍ നിന്നും പിന്മാറിയിട്ടുണ്ടോ എന്നും ടെന്റ് നിലനിര്ത്തിയിട്ടുണ്ടോയെന്നും വ്യക്തമല്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ചൈനതയുടെ നിരവധി ൈെകയേറ്റങ്ങള് നടന്ന ചുമാറിന് സമീപമാണ് ചെപ്സി പ്രദേശം.
Comments