ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാള്‍ ദല്‍ഹി മുഖ്യമന്ത്രി പദത്തിലേക്ക്. ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള തീരുമാനം ആം ആദ്മി പാര്‍ട്ടി തിങ്കളാഴ്ച പ്രഖ്യാപിക്കും. തീരുമാനം അറിയിക്കാന്‍ കെജ് രിവാള്‍ ഗവര്‍ണറോട് ചോദിച്ച 10 ദിവസ സാവകാശം തിങ്കളാഴ്ചയാണ് തീരുന്നത്. കോണ്‍ഗ്രസിന്‍െറ പുറം പിന്തുണ സ്വീകരിച്ച് സര്‍ക്കാര്‍ രൂപവത്കരിക്കണമോയെന്ന് ജനഹിതം തേടിയ കെജ്രിവാളിന് അനുകൂലമായ അഭിപ്രായമാണ് ലഭിച്ചത്. ഒരാഴ്ചയിലേറെയായി തുടരുന്ന സര്‍വേ ഞായറാഴ്ച അവസാനിച്ചു. സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് അനുകൂലമാണ് ഭൂരിപക്ഷമെന്നും പാര്‍ട്ടിയുടെ തീരുമാനം തിങ്കളാഴ്ച രാവിലെ പ്രഖ്യാപിക്കുമെന്നും കെജ്രിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സര്‍ക്കാര്‍ രൂപവത്കരണത്തില്‍ ജനഹിതം തേടുന്നത് ചരിത്രത്തിലാദ്യമാണ്. വോട്ട് ചെയ്യാന്‍ മാത്രം വിധിക്കപ്പെട്ട സാധാരണക്കാരനെ കൂടുതല്‍ ശാക്തീകരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. ജനങ്ങള്‍ ഞങ്ങളില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നു. അത് നിറവേറ്റുക തന്നെ ചെയ്യും. തെരഞ്ഞെടുപ്പ് പത്രികയിലെ മുഴുവന്‍ വാഗ്ദാനങ്ങളും നടപ്പാക്കും. ഡിസംബര്‍ 29ന് രാംലീല മൈതാനത്ത് നിയമസഭ കൂടി ലോക്പാല്‍ പാസാക്കുമെന്ന് ഞങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ രൂപവത്കരണം വൈകിയതിനാല്‍ തീയതി ഒരാഴ്ചത്തേക്ക് നീട്ടേണ്ടി വരും. ഉറപ്പ് പാലിക്കും. കോണ്‍ഗ്രസിനെക്കാളും ബി.ജെ.പിയെക്കാളും നന്നായി ഭരിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിയുമെന്ന് കാണിച്ചുകൊടുക്കും -കെജ്രിവാള്‍ പറഞ്ഞു.
Comments