You are Here : Home / News Plus

ഡി.വൈ.എഫ്.ഐ ഉപരോധ സമരം തുടങ്ങി

Text Size  

Story Dated: Monday, December 23, 2013 05:33 hrs UTC

 

എല്‍.ഡി.എഫിന്റെ ക്ളിഫ്ഹൗസ് ഉപരോധത്തിന് പുറമെ സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ സംസ്ഥാനത്തെ ഭരണ കേന്ദ്രങ്ങള്‍ വളഞ്ഞുള്ള ഡി.വൈ.എഫ്.ഐയുടെ ഉപരോധസമരം തുടങ്ങി. നിയമന നിരോധനം, അഴിമതി, വിലക്കയറ്റം എന്നിവക്കെതിരെയാണ് ഉപരോധം സംഘടിപ്പിച്ചത്.

സെക്രട്ടേറിയറ്റിന് മുന്നിലെ ഉപരോധസമരം സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അഴിമതിയുടെ നായകനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി പറഞ്ഞു. നാട്ടിലെ എല്ലാ അഴിമതിക്കാര്‍ക്കും ഉമ്മന്‍ചാണ്ടിയുമായി ബന്ധമുണ്ട്. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സര്‍ക്കാരും സ്വീകരിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.