മുന്‍ക്രിക്കറ്റ് താരവും നടനുമായ സലില്‍ അങ്കോളയുടെ മുന്‍ ഭാര്യ പരിനീതയെ (46) മരിച്ചനിലയില്‍ കണ്ടത്തെി. രാവിലെ എട്ടുമണിയോടെ പൂണെയിലെ വസതിയില്‍ സീലിങ് ഫാനില്‍ തൂങ്ങിയ നിലയാണ് മൃതദേഹം കണ്ടത്തെിയത്. ഇവിടെ നിന്ന് ആത്മഹത്യക്കുറുപ്പും കണ്ടത്തെിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സാസൂണ്‍ ആശുപത്രിയിലേക്ക് മാറ്റി.
ജീവിതപ്രശ്നങ്ങള്‍ കാരണം ജീവനൊടുക്കുന്നുവെന്നാണ് കുറുപ്പിലുള്ളത്. മാതാപിതാക്കള്‍ക്കൊപ്പം പുണെയിലെ സാലിസ്ബറി പാര്‍ക്കിലുള്ള ഗീത സൊസൈറ്റിയിലെ വീട്ടിലായിരുന്നു പരിനീത താമസിച്ചിരുന്നത്.
സലില്‍ അങ്കോളയുമായുള്ള ബന്ധത്തില്‍ പരിനീതക്ക് രണ്ട് മക്കളുണ്ട്. 2011 ലാണ് ഇരുവരും വിവാഹമോചിതരായത്.
Comments