ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ് രിവാള്‍. പന്ത്രണ്ടരയോടെ ഗവര്‍ണറെ കണ്ട് മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും. കെജ് രിവാളും മനീഷ് സിസോഡിയയുമാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.
അരവിന്ദ് കെജ് രിവാള്‍ മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. കൂടാതെ മുതിര്‍ന്ന നേതാക്കളായ മനീഷ് സിസോഡിയ, രാഖി ബിര്‍ള, ബിനോയ് കുമാര്‍ ബിന്നി എന്നിവരും മന്ത്രിമാരാകുമെന്ന് കരുതുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് വ്യാഴാഴ്ച ദല്‍ഹിയുടെ സമരവേദികളായ രാം ലീല മൈതാനത്തോ, ജന്തര്‍മന്തറിലോ നടത്താനാണ് ആം ആദ്മി പാര്‍ട്ടി ആലോചിക്കുന്നത്.
ജനഹിതമനുസരിച്ചാണ് സര്‍ക്കാര്‍ രൂപീകരണ തീരുമാനമെന്ന് കെജ് രിവാള്‍ അറിയിച്ചു.
Comments