You are Here : Home / News Plus

പീഡനം നിഷേധിച്ച് ചീഫ് ജസ്റ്റിസിന് ഗാംഗുലിയുടെ കത്ത്

Text Size  

Story Dated: Tuesday, December 24, 2013 04:30 hrs UTC

നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതി വസ്തുതാവിരുദ്ധമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് പി. സദാശിവത്തിന് മുന്‍ ജഡ്ജി എ.കെ ഗാംഗുലിയുടെ കത്ത്. ‘ഒരു നിയമ വിദ്യാര്‍ഥിനിയെയും പീഡിപ്പിക്കുകയോ അസ്വാഭാവികമായ നീക്കങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. നിരവധി പുരുഷ, വനിതാ നിയമ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. അവരൊക്കെയും ബഹുമാനം മാത്രമേ തിരിച്ചുതന്നിട്ടുള്ളൂ. വ്യക്തിപരമായി മോശം പെരുമാറ്റം എന്‍െറ രീതിയല്ല. സംഭവത്തില്‍ സുപ്രീം കോടതി ശരിയായ രീതിയിലല്ല പെരുമാറിയത്’- കത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമങ്ങളില്‍ തുടരെ വരുന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് മൗനം വെടിയാന്‍ തീരുമാനമെന്ന് ഗാംഗുലി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.