You are Here : Home / News Plus

സി.പി.എം സംഘടനാരേഖ: മേഖലാ റിപ്പോര്‍ട്ടിങ് ഇന്നുമുതല്‍

Text Size  

Story Dated: Tuesday, December 24, 2013 04:37 hrs UTC

പാര്‍ട്ടി പ്ളീനം അംഗീകരിച്ച സംഘടനാ രേഖയുടെ അവതരണത്തിനായി സി.പി.എം മേഖലാ റിപ്പോര്‍ട്ടിങ് ചൊവ്വാഴ്ച ആരംഭിക്കും. തിരുവനന്തപുരത്ത് നടക്കുന്ന രണ്ട് പാര്‍ലമെന്‍റ് മണ്ഡലം ജനറല്‍ ബോഡി യോഗങ്ങളില്‍ പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കും. തിരുവനന്തപുരം പാര്‍ലമെന്‍റ് മണ്ഡലം ജനറല്‍ ബോഡി രാവിലെ 10ന് കാട്ടായിക്കോണത്തും ആറ്റിങ്ങല്‍ മണ്ഡലം ജനറല്‍ ബോഡി വൈകുന്നേരം നാലിന് ആറ്റിങ്ങലിലുമാണ് നടക്കുക. ജില്ലാ കമ്മറ്റിയംഗങ്ങള്‍ മുതല്‍ ലോക്കല്‍ സെക്രട്ടറിമാര്‍ വരെ പങ്കെടുക്കുന്ന റിപ്പോര്‍ട്ടിങ്ങാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.