മലപ്പുറം ജില്ല വിഭജിക്കണമെന്ന് മുസ്ലിംലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍ എം.എല്‍.എ. പുതിയതായി രൂപീകരിച്ച കൊണ്ടോട്ടി താലൂക്ക് പ്രഖ്യാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിന്റെ വികസനത്തിന് പുതിയ ജില്ലകള്‍ രൂപീകരിക്കേണ്ടത് അനിവാര്യമാണ്. മലപ്പുറത്ത് ഉള്‍പ്പെടെ മലബാറില്‍ മൂന്ന് ജില്ലകള്‍ വേണം. ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് വികസനത്തിനുള്ള ഫണ്ട് ഓഹരിവെക്കേണ്ടത്. ജില്ലക്ക് കൂടുതല്‍ പഞ്ചായത്തുകളും താലൂക്കുകളും അനുവദിച്ചാല്‍ മാത്രമെ വികസനം വേഗത്തിലാക്കാന്‍ സാധിക്കൂവെന്നും കെ.എന്‍.എ ഖാദര്‍ ചൂണ്ടിക്കാട്ടി.
മുസ്ലിംലീഗ് ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ് വേദിയിലിരിക്കെയാണ് കെ.എന്‍.എ ഖാദര്‍ ജില്ലാ വിഭജനം എന്ന ആവശ്യം വീണ്ടും ഉന്നയിച്ചത്. വികസനം വേഗത്തിലാക്കാന്‍ മലപ്പുറം ജില്ല വിഭജിക്കണമെന്ന നിലപാട് മുസ്ലിംലീഗ് ഉയര്‍ത്തി കാട്ടുന്നുണ്ട്.
Comments