ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് രാഷ്ട്രപതി അംഗീകാരം നല്‍കി. സര്‍ക്കാര്‍ രൂപീകരണത്തിന് എ.എ.പി അവകാശവാദം ഉന്നയിച്ചതായി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നെജീബ് ജങ് രാഷ്ട്രപതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. ഈ വിവരം സംസ്ഥാന ചീഫ് സെക്രട്ടറി നേരിട്ട് കെജ് രിവാളിനെ അറിയിച്ചു. ദല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ഇല്ലാത്തതിനാലാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ നെജീബ് ജങ് രാഷ്ട്രപതിയുടെ അനുമതി തേടിയത്.
സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യനായി ചീഫ് സെക്രട്ടറി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.
ഐ.എ.എസുകാരനും മുന്‍ ഊര്‍ജ സെക്രട്ടറിയുമായ രാജേന്ദ്ര കുമാറിനെ അരവിന്ദ് കെജ് രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി തീരുമാനിച്ചിട്ടുണ്ട്.
Comments