കോട്ടയം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാറിന്‍െറ കെടുകാര്യസ്ഥതയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. സാമ്പത്തിക ഞെരുക്കത്തിന്‍െറ ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്പിക്കുന്നത് ശരിയല്ല. ഇതിനെതിരെ വരുംദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പിണറായി കോട്ടയത്ത് വാര്‍ത്താലേഖകരോട് പറഞ്ഞു.
ഒരു നയം രൂപപ്പെടുത്തുമ്പോള്‍ അതിന്‍െറ എല്ലാ വശങ്ങളും പരിശോധിക്കണമായിരുന്നു. സര്‍ക്കാര്‍ നയത്തിന്‍െറ ഭാരം സാധാരണക്കാരന് പേറണമെന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് സര്‍ക്കാര്‍ ഇതുവരെ വിശദീകരണം നല്കാന് തയാറായിട്ടില്ല.
നിയമസഭയില്‍ പോലും ആലോചിക്കാതെ നടപ്പാക്കിയ മദ്യനയം യു.ഡി.എഫിലെ കിടമത്സരത്തിന്‍െറ ഭാഗമായി ഉണ്ടായതാണ്. ഇതിനെല്ലാം ഉത്തരവാദി ഉമ്മന്‍ചാണ്ടിയാണ് -പിണറായി വിജയന് പറഞ്ഞു.
Comments