ആലപ്പുഴ: മദ്യ രാജാക്കന്മാരുടെ പണമില്ലെങ്കില്‍ ശിവഗിരി മഠമില്ലെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്. സംസ്ഥാനത്ത് മദ്യ നിരോധമല്ല മദ്യവര്‍ജനമാണ് നടപ്പിലാക്കേണ്ടത്. നടപ്പിലാക്കാനാവാത്ത കാര്യം ആരെങ്കിലും പറഞ്ഞാല്‍ അത് കൈയ്യടി നേടാന്‍ വേണ്ടി മാത്രമാണ്. മദ്യം ഉപേക്ഷിക്കാന്‍ മാത്രമല്ല ശ്രീനാരായണഗുരു പറഞ്ഞത്. ഗുരുവിന്റെ ആദര്‍ശങ്ങളില്‍ ഒന്നുമാത്രമാണത്. ആര് എന്ത് പറഞ്ഞാലും മദ്യനിരോധം അപ്രായോഗികമെന്ന നിലപാടില്‍ മാറ്റമില്ല. മദ്യ രാജാക്കന്മാരുടെ ആളായി തന്നെ ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായും വെളളാപ്പളളി ആരോപിച്ചു.
Comments