വര്‍ക്കല: മദ്യനയം സംബന്ധിച്ച് വെള്ളാപ്പള്ളി നടേശന്‍െറ നിലപാടിനെ തള്ളി ശിവഗിരി മഠം. എസ്.എന്‍.ഡി.പി യോഗത്തിന്‍െറ നിലപാട് ശ്രീനാരായണീയര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ പറഞ്ഞു. സമ്പൂര്‍ണ മദ്യനിരോധം എന്ന നിലപാടാണ് മഠത്തിനുള്ളതെന്നും ഋതംബരാനന്ദ പറഞ്ഞു. ശിവഗിരിയില്‍ ഗുരുസമാധി ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാറിന്‍െറ മദ്യനയം നടപ്പാക്കാന്‍ ശ്രീനാരായണീയരാണ് ആദ്യം മുന്നോട്ടുവരേണ്ടതെന്ന് ചടങ്ങില്‍ സംസാരിച്ച കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് പറഞ്ഞിരുന്നു. അതേസമയം, എസ്.എന്‍.ഡി.പിയുടെ നിലപാട് തള്ളിയാലും സ്വാഗതം ചെയ്താലും പ്രതികരിക്കാനി ല്ലെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
Comments