കേരളത്തിലെ അനാഥാലയങ്ങളിലേക്ക് ഉത്തരേന്ത്യയില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ഹൈകോടതി സ്വമേധയാ കേസെടുത്തു. കേരളത്തിലെ അനാഥാലയങ്ങളില്‍ കഴിയുന്ന കുട്ടികളുടെ പൂര്‍ണവിവരങ്ങള്‍ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. നാലാഴ്ചക്കകം സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈകോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ ഹൈകോടതിയുടെ പരിഗണനയിലുണ്ട്. കുട്ടികളെ കൊണ്ടുവന്ന കേസ് നിലവില്‍ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്.
Comments