ഉമ്മന്‍ചാണ്ടി ചുങ്കപ്പിരിവുകാരനെപ്പോലെ സംസാരിക്കുന്നു: പിണറായി
Text Size
Story Dated: Tuesday, September 23, 2014 08:11 hrs UTC
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചുങ്കപ്പിരിവുകാരനെപ്പോലെയാണ് സംസാരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. സര്‍ക്കാര്‍ വര്‍ധിപ്പിച്ച നികുതി നല്‍കുന്നത് സംബന്ധിച്ച് ജനം ചിലതു തീരുമാനിച്ചിട്ടുണ്ട്. 'വര്‍ധിപ്പിച്ച നികുതി കൊടുത്തില്ലെങ്കില്‍' എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് ഉമ്മന്‍ചാണ്ടി. ഭീഷണി കൊണ്ട് കാര്യം നടക്കില്ലെന്ന് ഉമ്മന്‍ചാണ്ടി അറിയണമെന്നും പിണറായി പറഞ്ഞു. ഷൊര്‍ണൂര്‍ കൊളപ്പുള്ളിയില്‍ സി.പി.എം ലോകല്‍ കമ്മിറ്റി ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Comments