കോതമംഗലത്തെ റോഡ് നിര്‍മാണത്തിനുളള സ്റ്റോപ് മെമ്മോ പിന്‍വലിക്കുമെന്ന് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ആദിവാസികള്‍ക്കുളള റോഡിന് സര്‍ക്കാര്‍ എതിരുനില്‍ക്കില്ല. മൂന്ന് മീറ്റര്‍ റോഡിന് അനുമതി നല്‍കും. ജോയ്സ് ജോര്‍ജ് എം.പി നടത്തുന്ന നിരാഹാരം ഒത്തുതീര്ക്കാനാവുമെന്നും തിരുവഞ്ചൂര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. പ്രശ്നപരിഹാരത്തിന് സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ചക്ക് തയാറാണെന്ന് ഇടുക്കി എം.പി ജോയ്സ് ജോര്‍ജ് പറഞ്ഞു. പ്രശ്നം ചര്‍ച്ച ചെയ്യാമെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമെന്നും വാര്‍ത്താലേഖകരെ അദ്ദേഹം അറിയിച്ചു.
Comments