മനോജ് വധം: സി.ബി.ഐ അന്വേഷണത്തിന് ഉടന്‍ ഉത്തരവുണ്ടാകുമെന്ന് രാജ്നാഥ് സിങ്
Text Size
Story Dated: Friday, September 26, 2014 03:23 hrs UTC
കതിരൂര്‍ (കണ്ണൂര്‍) കതിരൂരില്‍ ആര്.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഉടന്‍ ഉത്തരവുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. അക്രമരാഷ്ട്രീയത്തിനെതിരെ സമാധാനത്തിന്‍െറ ജനകീയ മുന്നേറ്റമുണ്ടാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സി.പി.എമ്മിന്‍െറ അക്രമത്തില്‍ കൊല്ലപെട്ടവരുടെയും പരിക്കേറ്റവരുടേയും കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനോജ് വധത്തില്‍ സി.ബി.ഐ അന്വേഷണത്തിന് സംസഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. കേന്ദ്രതലത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബസംഗമത്തിന് മുമ്പ് അദ്ദേഹം കൊല്ലപ്പെട്ട മനോജിന്‍െറ വീടും സന്ദര്‍ശിച്ചു. ബി.ജെ.പി സംസ്ഥാനനേതാക്കളും കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Comments