ന്യൂയോര്‍ക്ക്: ഇന്ത്യയെ നിര്‍മാണങ്ങളുടെ കേന്ദ്രമായി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി രാജ്യത്തിന്റെ മുഖഛായ മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരും ദിവസങ്ങളില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനു മുമ്പു തന്നെ നിങ്ങള്‍ക്ക് അതിന്‍െറ വ്യത്യാസം അനുഭവിക്കാനാവുമെന്ന് അമേരിക്കയിലെ വാള് സ്ട്രീറ്റ് ജേണലില്‍ എഴുതിയ ലേഖനത്തില്‍ നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് തടസ്സമാവുന്ന നിലവിലെ അനാവശ്യമായ നിയമങ്ങള്‍ എടുത്തുകളയും. ഒൗദ്യോഗിക നടപടിക്രമങ്ങള്‍ വേഗത്തിലും ലളിതവുമാക്കും.
വികസനത്തിന് ആക്കം കൂട്ടുന്നതിന് രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്ത്തുന്നതാണ്്. മെയ്ക് ഇന്‍ ഇന്ത്യ എന്നത് രാജ്യത്തിന്‍െറ പ്രതിബദ്ധതയാണ്. അത് യാഥാര്‍ഥ്യമാക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും മോദി ലേഖനത്തില്‍ പറയുന്നു.
ഇന്ത്യയുടെ മാറ്റത്തിനു വേണ്ടിയുള്ള പ്രത്യാശയുടേയും പ്രതീക്ഷയുടേയും വേലിയേറ്റമാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം എഴുതുന്നു.
Comments