ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അന്താരാഷ്ട്ര നാവികസേനാസഖ്യത്തിന്റെ നേതൃത്വത്തില്‍ നടന്ന മയക്കുമരുന്ന് വേട്ടയില്‍ 5,364 കിലോ ഹാഷിഷ്പിടിച്ചെടുത്തു. യു.എ.ഇ. നല്കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 2014-ല്‍ ആഗോളാടിസ്ഥാനത്തില്‍ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് ദുബായ് പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മത്താര്‍ ആല് മസീന വ്യക്തമാക്കി.
പോലീസ് ആസ്ഥാനത്ത് പ്രത്യേകം വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം 'റിവേഴ്സ് കറന്റ് ഓപ്പറേഷന്' സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. പിടിച്ചെടുത്ത ഹാഷിഷ് അഞ്ചുകോടി ഡോളര്‍ വിലവരുന്നതാണ്. ബോട്ടിലുണ്ടായിരുന്ന 14 പ്രതികളെയും സേന കസ്റ്റഡിയിലെടുത്തു.
Comments