സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകളില് ആദായ വില്‍പ്പന നടക്കുന്നു. മദ്യപരെ ആകര്‍ഷിക്കുന്നതിനായി അന്‍പത് ശതമാനം വരെ വിലക്കിഴിവിലാണ് മദ്യവില്പന. ബിവറേജസ് ഔട്ട്ലെറ്റുകള് സമീപകാലത്ത് ആദ്യമായാണ് ഇത്രയും വില കുറച്ച് മദ്യം വില്‍ക്കുന്നത്. കുപ്പിയിലെ ലേബലില്‍ പ്രസിദ്ധീകിരച്ചിരിക്കുന്ന വിലയേക്കാള്‍ കുറച്ച് മദ്യം വില്ക്കാന് ഔട്ട്ലെറ്റ് ജീവനക്കാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ബാറുകള്‍ അടച്ചുപൂട്ടിയതിനു ശേഷം മദ്യ ഉപഭോഗം കുറഞ്ഞെന്ന് ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബിവറേജസ് കോര്പറേഷന് വ്യക്തമാക്കിയിരുന്നു. മദ്യഉപഭോഗം കൂടിയെന്ന മുന്‍ നിലപാട് തിരുത്തിയായിരുന്നു ബിവറേജസ് കോര്‍പറേഷന്‍െറ പുതിയ സത്യവാങ്മൂലം. മദ്യത്തിന്‍്റെ വില കുറച്ച് മദ്യപരെ ആകര്‍ഷിക്കുകയും അതു വഴി ഉപഭോഗം വര്‍ധിച്ചതായി കണക്ക് തയാറാക്കുകയും ചെയ്യാനാണ് പുതിയ നീക്കമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Comments