പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് ദേശീയ വക്താവുമായ ശശി തരൂരിനെതിരെ നടപടി സ്വീകരിക്കാന്‍ കെ.പി.സി.സി ശുപാര്‍ശ. വിഷയത്തില്‍ ഉചിത നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് കൈമാറും. മോദിയെ അനുകൂലിക്കുന്ന തരൂരിന്‍െറ പരാമര്‍ശങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതികരണവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താനും കെ.പി.സി.സി യോഗം തീരുമാനിച്ചു. രാവിലെ ചേര്‍ന്ന കെ.പി.സി.സിയുടെ അടിയന്തര യോഗത്തിന്‍േറതാണ് തീരുമാനം.
വിഷയത്തില്‍ തുടര്‍നടപടി ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് വാര്‍ത്താലേഖകരോട് പറഞ്ഞു. യോഗത്തില്‍ സുധീരനെ കൂടാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ പങ്കെടുത്തു.
Comments