കൊച്ചി: ഇന്ത്യ- വെസ്റ്റ്ഇന്‍ഡീസ് ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. 124 റണ്‍സിനാണ് ഇന്ത്യ തോറ്റത്. 197 റണ്‍സെടുത്ത ഇന്ത്യ ഓള് ഔട്ട് ആകുകയായിരുന്നു. കൊച്ചിയില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോറാണ് ഇത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് നേടി. ഈ കൂറ്റന്‍ സ്കോറിന് മുന്നില്‍ ഇന്ത്യ പതറുകയായിരുന്നു.
അവസാന ഓവറുകളില്‍ തുടരെ തുടരെ വിക്കറ്റുകള്‍ വീഴ്ത്താനായതാണ് സ്കോര്‍ 321 ലെങ്കിലും പിടിച്ചുനിര്‍ത്താന്‍ ഇന്ത്യയെ തുണച്ചത്. സ്പിന്നര്‍മാര്‍ വിന്‍ഡീസ് ബാറ്റ്സ്മാന്മാരുടെ ചൂടറിഞ്ഞപ്പോള്‍ മുഹമ്മദ് ഷമി നാല് വിക്കറ്റുമായി തിളങ്ങി. ഓപ്പണര്‍ ഡൈ്വന്‍ ബ്രാവോയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. മുഹമദ്ദ് ഷമിയുടെ പന്തില്‍ ശിഖര്‍ ധവാന് ക്യാച്ചെടുത്താണ് ബ്രാവോ പുറത്തായത്.
വെസ്റ്റിന്‍ഡീസിന് വേണ്ടിമര്ലോണ് സാമുവല്‍സ് സെഞ്ച്വറി നേടി. ദെനേഷ് രംദിന് ആര്‍ദ്ധ സെഞ്ച്വറിയും നേടി. 116 പന്തില്‍ 11 ബൗണ്ടറിയും നാല് സിക്സറും അടഞ്ഞുന്നതായിരുന്നു സാമുവല്‍സിന്റെ ഇന്നിങ്സ്. 59 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയും രണ്ട് സിക്സറും സഹിതമാണ് രാംദിന് 61 റണ്‍സ് നേടിയത്. ഓപ്പണര്‍ ഡ്വെയ്ന്‍ സ്മിത്ത് 46 റണ്‍സ് നേടി. 45 പന്തില്‍ 28 റണ്‍സായിരുന്നു ഡാരന്‍ ബ്രാവോയുടെ സമ്പാദ്യം.
Comments