ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപമെടുത്തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഹുഡ് ഹുഡ് എന്നു പേരിട്ടിരിക്കുന്ന കാറ്റ് ശനിയാഴ്ച വൈകിട്ടോടെ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിനും ഒഡീഷയിലെ ഗോപാല്‍പ്പൂരിനും ഇടയിലൂടെ കരയിലേക്കു കയറുമെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റ് എത്തുന്നതോടെ 11 ന് രാവിലെ മുതല്‍ ആന്ധ്രയുടെയും ഒഡീഷയുടെയും തീരപ്രദേശത്ത് അതിശക്തമായ മഴയും കനത്ത കാറ്റും വീശുമെന്നും ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനി രാത്രിയും ഞായര്‍ പുലര്‍ച്ചെയും മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെ ശക്തയേറിയ കാറ്റു വീശാന്‍ സാധ്യതയുണ്ട്.ആന്‍ഡമാന്‍ ദ്വീപ് സമൂഹത്തോട് ചേര്‍ന്ന് കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ചുഴലിക്കാറ്റായി മാറിയത്. ബുധന്‍ രാത്രിയില്‍ വിശാഖപട്ടണത്തിന് 1200 കിലോമീറ്റര്‍ തെക്കുകിഴക്കാണ് ചുഴലിയുടെ സ്ഥാനം.
സംസ്ഥാനങ്ങള്‍ ഇതിനായി തയാറെടുപ്പും പുനരധിവാസ പ്രവര്‍ത്തനങ്ങളും കഴിഞ്ഞദിവസം തന്നെ ആരംഭിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സമീപ രാജ്യങ്ങളുടെ ചുഴലിക്കാറ്റ് മുന്നറിയിപ്പു കേന്ദ്രങ്ങളായ യാംഗൂണ്‍, ബാങ്കോക്ക്, കൊളംബോ, ധാക്ക, കറാച്ചി, മാലിദ്വീപ്, മസ്ക്കറ്റ് എന്നിവിടങ്ങളിലും ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്കി.
Comments