മഡഗാസ്കറില്‍ പടരുന്ന പ്ലേഗ് ബാധയില്‍ 40 പേര് മരിച്ചതായി ലോകാരോഗ്യ സംഘടന . 80 ലധികം പേര് പ്ലേഗ് ബാധയെ തുടര്‍ന്ന് ചികിത്സയിലാണ്. മഡഗാസ്കറിന്റെ തലസ്ഥാനമായ അന്റാനനാരിവോയിലാണ് ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ളത്.
അന്റാനനാരിവോയിലെ ഉയര്‍ന്ന ജനസാന്ദ്രത നിരക്കും മോശം ആരോഗ്യ സംവിധാനവുമാണ് രോഗം കൂടുതല്‍ പേരിലേക്കു പടരാന്‍ ഇടയാക്കിയതെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഓഗസ്റ്റിലാണ് പ്ലേഗ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
Comments