പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ഇന്‍ഷുറന്‍സ് ബില്‍, കല്‍ക്കരി ഓര്‍ഡിനന്‍സ്, തുടങ്ങിയ ബില്ലുകളും നിയമഭേദഗതികളും ശീതകാല സമ്മേളനത്തില്‍ സഭയുടെ പരിഗണിക്കും. ചുരുങ്ങിയത് 30 ബില്ലുകളെങ്കിലും നിയമമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച തുടങ്ങി ഡിസംബര്‍ 23 നാണ് സമ്മേളനം അവസാനിക്കുക.
സഭയില്‍ ഒന്നിച്ചിരിക്കാനുള്ള ജനതാ പാര്‍ട്ടികളുടെ തീരുമാനത്തോടെ ശക്തമായ പ്രതിപക്ഷത്തെയാകും നരേന്ദ്രമോദി സര്‍ക്കാരിന് പാര്‍ലമെന്റില്‍ നേരിടേണ്ടി വരുക.
Comments