ശനിയാഴ്ച ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്ജിക്കെതിരരേ ബിജെപി രംഗത്ത്. സ്വന്തം കിലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നതിന്റെ ഭീതിയാണ് മമതക്കെന്നു ബിജെപി ആരോപിച്ചു. ജനങ്ങള്‍ക്ക് ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും പാലിക്കാന്‍ മമതക്കായില്ലെന്നും ഇതുവരെ എതിര്‍ത്തിരുന്ന ഇടതുപക്ഷവുമായി സഖ്യം സ്ഥാപിക്കാനാണ് മമതയുടെ ശ്രമമെന്നും ബിജെപി നേതാവ് ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു.
മമതയുടെ ഭരണത്തിന് കീഴില്‍ പശ്ചിമബംഗാള്‍ അരാജകത്വത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Comments