ശൈശവ വിവാഹം തടയണമെന്നാവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര സഭ അംഗീകരിച്ചു. ശൈശവ വിവാഹം തടയാന്‍ രാജ്യങ്ങള്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രമേയത്തിലെ ആവശ്യം. ആദ്യമായാണ് ശൈശവ വിഹാഹത്തിനെതിരെ യുഎന്‍ പ്രമേയം പാസാക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം 150 ലക്ഷത്തോളം കുട്ടികളാണ് ശൈശവ വിവാഹത്തിന് ഇരയാകുന്നത്. നൈഗര്‍, ഇന്ത്യ, ബംഗ്ലാദേശ് മുതലായ രാജ്യങ്ങളാണ് ശൈശവ വിവാഹത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇത്തരം വിവാഹങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമം കൊണ്ടുവരണമെന്നാണ് പ്രമേയത്തിലൂടെ യുഎന്‍ അംഗ രാജ്യങ്ങളോട് ആവശ്യപ്പെടുന്നത്.
Comments