കൊടുങ്ങല്ലൂര്‍ ബൈപാസില്‍ ടി.കെ.എസ് പുരത്ത് ടെമ്പോ ബൈക്കിലിടിച്ച് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂര്‍ പീവെമ്പല്ലൂര്‍ മുതിരക്കല്‍ പ്രഭാകരന് (60) ആണ് മരിച്ചത്. പരിക്കേറ്റ ടി.കെ.എസ് പുരം പടമാട്ടുമല്‍ ഫ്രാന്‍സിസിന്‍െറ മകന് വില്സന്( 28) അഴീക്കോട് സ്വദേശി അലിയുടെ മകന് ഹാരിസ് (27) എന്നിവരെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ടെമ്പോ പ്രഭാകരന് ഓടിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു പോയ ബൈക്ക് തട്ടിയാണ് മറ്റുള്ള രണ്ട് പേര്‍ക്ക് പരിക്കേറ്റത്.
Comments