വണ്ടിപ്പെരിയാറിലെ കോണ്‍ഗ്രസ് പ്രവര്ത്തകന് ബാലു കൊല്ലപ്പെട്ട കേസില്‍ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണി നടത്തിയ വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തണമെന്നതായിരുന്നു സര്‍ക്കാരിന്‍െ ആവശ്യം. എന്നാല്‍ലിത് ഹൈക്കോടതി ഡിവിഷന് ബെഞ്ച് അംഗീകരിച്ചില്ല. കേസിന്റെ വാദം കേള്‍ക്കുന്നത് നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല.
Comments