ഗുവഹാതി: അസ്സമില്‍ ട്രെയിന്‍ കംപാര്‍ട്ട്മെന്റില്‍ നിന്നും ഉഗ്രപ്രഹര ശേഷിയുള്ള ബോംബ് കണ്ടെത്തി. ലംഡിംഗ്^ കമാക്യാ എക്സ്പ്രസില്‍ നിന്നാണ് ഏഴു കിലോയോളം തൂക്കം വരുന്ന ബോംബ് കണ്ടെടുത്തത്. പ്ളാസ്റ്റിക് കവറിനുളളിലാക്കി തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇത്. ട്രെയിനിലെ ടോയ്ലറ്റിനു മുന്നില്‍ വെച്ചിരുന്ന ഈ കവര്‍ റെയില്‍വെ സുരക്ഷ ജീവനക്കാരാണ് ആദ്യം കണ്ടത്.
തലസ്ഥാനമായ ഗുവഹാതിയില് നിന്നും 52 കിലോമീറ്റര്‍ അകലെയുള്ള കെന്ടുകോന റെയില്‍വെ സ്റ്റേഷനു സമീപത്തു വെച്ചാണ് ബോംബ് ഇവരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ബോംബ് സ്ക്വാഡ് സ്ഥലത്തത്തെി വിശദപരിശോധനക്കു ശേഷം ബോംബ് നിര്‍വീര്യമാക്കി. ട്രെയിനിലെ എല്ലാ കംപാര്ട്ട്മെന്്റുകളിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയും ചെയ്തു.
Comments