മുല്ലപ്പെരിയാര്‍ കേസില്‍ കേരളം നല്കിയ പുനഃപരിശോധനാ ഹരജി സുപ്രീംകോടതി അടുത്ത മാസം രണ്ടിന് പരിഗണിക്കും. ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്നാടിന് സുപ്രീംകോടതി നല്കിയ അനുമതി പുനഃപരിശോധിക്കാനാണ് കേരളം ഹരജി നല്‍കിയത്. ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
മുല്ലപ്പെരിയാര്‍ ജലനിരപ്പ് സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് ഉന്നതാധികാര സമിതി കോടതിയെ ബോധിപ്പിച്ചതെന്ന് കേരളം ഹരജിയില്‍ പറയുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഡാമിന്‍െറ സുരക്ഷ സംബന്ധിച്ച് ഉന്നതാധികാരസമിതി ശരിയായ രീതിയില്‍ പഠനം നടത്തിയില്ലെന്നും കേരളം കോടതിയെ ബോധിപ്പിക്കും.
Comments