ജമ്മുകശ്മീര്‍, ജാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ജമ്മുകശ്മീരില്‍ 123 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ജാര്‍ഖണ്ഡില്‍ 199 സ്ഥാനാര്‍ഥികളും. ജാര്‍ഖണ്ഡില്‍ മാവോവാദിസാന്നിദ്ധ്യം ശക്തമായ ജില്ലകളിലെ 13 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 32,59,536 വോട്ടര്‍മാര്‍ക്കായി 3939 പോളിങ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. നാല് നിരീക്ഷണ ഹെലിക്കോപ്റ്ററുകളുള്പ്പെടെ വന്‍സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ബി.ജെ.പി, ജെ.എം.എം. ബി.എസ്.പി. എന്നിവ 12 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ഏഴിടത്തും രാഷ്ട്രീയജനതാദള്‍ ആറിടത്തും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഖ്ദേവ് ഭഗത്, കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന അനന്ത് പ്രതാപ് ദേവ്, മുന്‍മന്ത്രി ജെ.ഡി-യു സ്ഥാനാര്‍ഥിയുമായ സുധാ ചൗധരി എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖര്‍. രാവിലെ ഏഴുമുതല്‍ വൈകിട്ട് മൂന്നുവരെയാണ് വോട്ടെടുപ്പ്.
Comments