ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ ചോദ്യം ചെയ്യാത്തതെന്തെന്ന് കോടതി. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് സി.ബി.ഐയോട് ഇക്കാര്യം ചോദിച്ചത്.
എന്ത്കൊണ്ടാണ് കേസില്‍ കല്‍ക്കരി വകുപ്പ് മന്ത്രിയെ ചോദ്യം ചെയ്യാത്തതെന്നാണ് കോടതി ചോദിച്ചു. ഹിന്ഡാല്ക്കൊക്ക് ലൈസന്‍സ് നല്‍കിയതിലെ അന്വേഷണ രീതിയില്‍ കോടതി അതൃപ്തിയും രേഖപ്പെടുത്തി. കേസ് ഡയറി ഹാജരാക്കണമെന്നും കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടു.
കല്‍ക്കരി ഇടപാട് കേസില്‍ മന്‍മോഹന്‍സിങ്ങിനെതിരെ കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി.സി. പരേഖ് രംഗത്തത്തെിയിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, അഴിമതി നിരോധ നിയമം എന്നിവ പ്രകാരമാണ് തങ്ങള്‍ക്കെതിരെ കേസെടുത്തതെങ്കില്‍ കേസിലെ മൂന്നാം ഗൂഢാലോചക്കാരന്‍ അന്ന് വകുപ്പിന്‍െറ ചുമതലക്കാരനായിരുന്ന മന്മോഹന്സിങ്ങായിരുന്നെന്നുമായിരുന്നു പരേഖിന്‍െറ ആരോപണം.
Comments