ന്യൂഡല്‍ഹി: 18ാമത് സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിലെത്തി. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ചൊവ്വാഴ്ച ഉച്ചയോടെ മോദി കാഠ്മണ്ഡുവിലത്തെിയത്. നാളെ ആരംഭിക്കുന്ന ഉച്ചകോടിക്കായി വിവിധ രാഷ്ട്രതലവന്മാര് നേപ്പാളിലത്തെിയിട്ടുണ്ട്. ഇവരുമായി മോദി ചര്‍ച്ച നടത്തും.
ബുധനാഴ്ച മോദി ഉച്ചകോടിയെ അഭിസംബോധന ചെയ്യും. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി സുജാതാ സിംഗ് എന്നിവരും മോദിയെ അനുഗമിക്കുന്നുണ്ട്. ഉച്ചകോടിക്കിടെ പാകിസ്താന് പ്രധാനമന്ത്രി നവാസ് ശരീഫുമായും മോദി ചര്‍ച്ച നടത്തിയേക്കും. ഇതിനിടെ കാഠ്മണ്ഡുവില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ബസ് സര്‍വീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
Comments