ആലപ്പുഴ: പക്ഷിപ്പനിയുടെ കാര്യത്തില്‍ പരിഭ്രാന്തിയുടെ ആവശ്യമില്ളെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മനുഷ്യരിലേക്ക് പകരുന്ന വൈറസല്ല കുട്ടനാട്ടില്‍ കണ്ടെത്തിയത്. പക്ഷികളെ കൊന്നൊടുക്കാന്‍ ദ്രുതകര്‍മസേനയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
രോഗബാധ കണ്ടെത്തിയ ഭഗവതിപാടം, അമ്പലപ്പുഴ അടക്കമുള്ള പഞ്ചായത്തുകളില്‍ പക്ഷികളെ കൊന്നൊടുക്കുന്നത് നാളെ മുതല്‍ ആരംഭിക്കും. നഷ്ടപരിഹാര തുക 75 എന്നത് 100 രൂപയും 150 എന്നത് 200 രൂപയുമായി വര്‍ധിപ്പിക്കാന്‍ നാളത്തെ മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Comments