തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം മാണിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. ഒൗദ്യോഗിക വസതിയിലെത്തിയാണ് എസ്.പി രാജ്മോഹന്‍െറ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം മൊഴി രേഖപ്പെടുത്തിയത്.
കോഴ വാങ്ങിയെന്നത് അടക്കമുള്ള ആരോപണങ്ങള്‍ മന്ത്രി മാണി നിഷേധിച്ചു. പല ആവശ്യങ്ങള്‍ക്കായി ബാറുടമകള്‍ തന്നെ കാണുകയും നിവേദനം നല്‍കുകയും ചെയ്തിട്ടുണ്ടെന്നും മാണി മൊഴി നല്കി. കോഴ ആരോപണത്തെ കുറിച്ച് അറിയില്ലെന്നും കെ.എം മാണി വിജിലന്‍സിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
മുന്‍കൂട്ടി തയാറാക്കിയ ചോദ്യാവലി അടിസ്ഥാനമാക്കിയാണ് വിജിലന്‍സ് മൊഴി രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്താനായി വിജിലന്‍സ് കഴിഞ്ഞ ദിവസം സമയം ചോദിച്ചിരുന്നു. ഇന്ന് ഉച്ചയോടെ മാണി സമയം അനുവദിക്കുകയായിരുന്നു.
ബാര്‍ കോഴ വിഷയത്തില്‍ വിജിലന്‍സിന് മൊഴി നല്‍കിയതായി കെ.എം മാണി പറഞ്ഞു. തന്റെ ഭാഗം കേള്‍ക്കുകയാണ് വിജിലന്‍സ് ചെയ്തത്. വിഷയത്തില്‍ തനിക്ക് പറയാനുള്ളതെല്ലാം വിജിലന്‍സിനോട് പറഞ്ഞിട്ടുണ്ടെന്നും മാണി വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments