കൊടുങ്ങല്ലൂര്‍: പ്രകടനപത്രികയില്‍ ഘട്ടം ഘട്ടമായി മദ്യനിരോധം നടപ്പാക്കുമെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ മദ്യവര്‍ജനമെന്ന് പറയുന്നത് ജനവഞ്ചനയാണെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന് എം.എല്‍.എ. സാമൂഹ്യ നന്മക്കായി യു.ഡി.എഫ് കൊണ്ടുവന്ന മദ്യനിരോധത്തെ മുന്നണിയിലുള്ളവര്‍ തള്ളിപ്പറഞ്ഞാല്‍ ജനം തിരിച്ചടിക്കുമെന്നും പ്രതാപന് പറഞ്ഞു.
ഗാന്ധിജിയുടെ കാലം മുതല്‍ മദ്യ വര്‍ജനം പ്രോത്സാഹിപ്പിക്കണമെന്ന് പറഞ്ഞിട്ട് ഇതുവരെ ഒരാളെ പോലും മദ്യപാനത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സാധിച്ചില്ല എന്നത് ചരിത്ര സത്യമാണ്. യു.ഡി.എഫ് തീരുമാനിച്ച മദ്യനിരോധം നടപ്പാക്കണമെന്നും പ്രതാപന് ആവശ്യപ്പെട്ടു.
Comments