മദ്യനയത്തില്‍ ഇളവ് വേണമെന്ന ആവശ്യം യു.ഡി.എഫ് നേതൃത്വത്തില്‍ ശക്തമായി ഉയര്‍ന്നു. കഴിഞ്ഞ യു.ഡി.എഫ് നേതൃയോഗത്തില്‍ ഉയര്‍ന്ന ഈ ആവശ്യവും അതിന്മേലുള്ള വിവാദവും പുറത്തേക്കും വ്യാപിക്കുകയാണ്. ഒന്നാം തീയതിക്ക് പുറമെ ഞായറാഴ്ച കൂടി െ്രെഡ േഡയായി പ്രഖ്യാപിച്ചതിനെതിരെയും വിമര്‍ശമുണ്ടായി. ഇപ്പോഴുള്ളത്രയും മദ്യ വിരുദ്ധ നടപടികള്‍ വേണ്ടെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു. കടുത്ത നിയന്ത്രണങ്ങള്‍ക്ക് ജനങ്ങള്‍ എതിരാണെന്നതാണ് ഘടകകക്ഷി നേതാക്കളുടെ വിലയിരുത്തല്‍. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.
എന്നാല്‍, എടുത്ത തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോകാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബാര്‍കേസിലെ കോടതി വിധി വരട്ടെ. വിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കാം. വിധി വന്നശേഷം ഡിസംബര്‍ പകുതിയോടെ യു.ഡി.എഫ് യോഗം ചേരാനും ധാരണയായിട്ടുണ്ട്.
Comments