ആലപ്പുഴയിലും സമീപ ജില്ലകളിലും പടര്‍ന്നുകൊണ്ടിരിക്കുന്ന പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ രണ്ടു കോടി രൂപ കൂടി അനുവദിച്ചു. പക്ഷിപ്പനി മറ്റു ജില്ലകളില്‍ കൂടി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച തുക ഉടന്‍ തന്നെ കളക്ടര്‍മാര്‍ക്ക് കൈമാറും.
നഷ്ടപരിഹാര തുക ഉയര്‍ത്താനും യോഗത്തില്‍ തീരുമാനമായി. താറാവ് കുഞ്ഞിന് 100 രൂപയും രണ്ടു മാസത്തില്‍ കൂടുതല്‍ പ്രായമുള്ളവക്ക് 200 രൂപയുമാണ് നല്‍കുക. നേരത്തെ ഇത് യഥാക്രമം 75 രൂപയും 150 രൂപയുമായാണ് തീരുമാനിച്ചിരുന്നത്. കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചത്.പക്ഷിപ്പനി പ്രതിരോധ മരുന്നുകള്‍ രാജസ്ഥാനില്‍ നിന്ന് എത്തിക്കും. മുപ്പതിനായിരം ഗുളികകള്‍ അടിയന്തമായി എത്തിക്കാനാണ് നീക്കം.
Comments