യു.ഡി.എഫ് സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. സംസ്ഥാനത്ത് പടര്‍ന്നുകൊണ്ടിരിക്കുന്ന പക്ഷിപ്പനി പ്രതിരോധിക്കുന്നതില്‍ യു.ഡി.എഫ് സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്ന് പിണറായി ആരോപിച്ചു. പക്ഷിപ്പനി പടരുന്നതിന് മുമ്പ് പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. പ്രതിരോധ നടപടികള്‍ വേണ്ടവിധത്തില്‍ ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഏത് അഴിമതി നടന്നാലും അതിന്റെ ഒരറ്റത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുണ്ടാകും. ബാര്‍ കോഴ വിവാദത്തില്‍ മുഖ്യമന്ത്രിയെയും എക്സൈസ് മന്ത്രിയെയും ചോദ്യം ചെയ്യണം.
ഭൂമിതട്ടിപ്പ് കേസില്‍ സലിം രാജിനെതിരെ അന്വേഷണം നടത്താന്‍ സി.ബി.ഐയെ ഏല്‍പ്പിച്ചപ്പോള്‍ സ്വത്ത് സമ്പാദനകേസില്‍ ഐ.എ.എസ് സൂരജിനെതിരെ വിജിലന്‍സിനെ ഇറക്കിയെന്നും പിണറായി ആരോപിച്ചു.
Comments