മുംബൈ ഭീകരാക്രമണത്തിന്റെ ആറാം വാര്‍ഷിക ദിനത്തില്‍ ദുരന്തത്തില്‍ ജീവന് പൊലിഞ്ഞവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലി അര്‍പ്പിച്ചു. 18ാമത് സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കാഠ്മണ്ഡുവിലത്തെിയ മോദി ട്വീറ്ററിലൂടെയാണ് സന്ദേശം പങ്കുവെച്ചത്.
‘2008 ലെ ഈ ദിവസം നടന്ന ഭീകരാക്രമണം നമ്മള് ഓര്‍ക്കുന്നു. ആ ദുരന്തത്തില്‍ ജീവന് പൊലിഞ്ഞവര്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. സ്വന്തം ജീവന് നല്കി നിരവധി പേരുടെ ജീവന് സംരക്ഷിച്ച സുരക്ഷാ ഭടന്മാരെ അഭിവാദ്യം ചെയ്യുന്നു. അവരാണ് യഥാര്‍ഥ നായകര്‍. ഭീകരവാദത്തെ മനുഷ്യരാശിയില്‍ നിന്ന് തുടച്ചു നീക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണ’മെന്നും നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
Comments