പക്ഷിപ്പനി എറണാകുളം ജില്ലയിലേക്കും വ്യാപിച്ചതായി സംശയം. കാലടി പഞ്ചായത്തിലെ കുഴിയമ്പാടത്ത് 50 ഓളം താറാവുകള്‍ ബുധനാഴ്ച രാവിലെ ചത്തു. മാസങ്ങള്‍ക്കുമുമ്പ് ആലപ്പുഴയില്‍നിന്ന് വളര്‍ത്താന്‍വേണ്ടി കൊണ്ടുവന്ന താറാവുകളാണ് ചത്തത്. 4000 ത്തോളം താറാവുകളെ ആലപ്പുഴയില്‍നിന്ന് കാലടിയിലേക്ക് കൊണ്ടുവന്നിരുന്നു. ഇവയില്‍ പലതും അവശ നിലയിലാണ്.
വിവരമറിഞ്ഞ് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പക്ഷിപ്പനി മൂലമാണ് താറാവുകള്‍ ചത്തതെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴയ്ക്ക് പുറമെ കോട്ടയം ജില്ലയിലെ ഏതാനും പ്രദേശങ്ങളിലും പത്തനംതിട്ട ജില്ലയിലെ പെരിങ്ങനത്തും കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.
Comments