പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെറീഫും തമ്മില്‍ ചര്‍ച്ച ചെയ്യാന്‍ പദ്ധതിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് പാകിസ്താന്റെ ഭാഗത്തു നിന്നും ആവശ്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് സയിദ് അക്ബറുദ്ദീന്‍ പറഞ്ഞു.
സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനായി രണ്ട് പ്രധാനമന്ത്രിമാരും ബുധനാഴ്ചയും വ്യാഴാഴ്ചയും നേപ്പാളിലെ കാഠ്മണ്ഡുവിലുണ്ട്. ഈ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തുമെന്ന മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തീവ്രവാദവും രാജ്യാന്തര കുറ്റകൃത്യങ്ങളും തടയേണ്ടത് അത്യാവശ്യമാണെന്ന് മുംബൈ ഭീകരാക്രമണത്തിന്റെ ഓര്‍മ്മ പുതുക്കവേ മോദി പറഞ്ഞു. സാര്‍ക്ക് ഉച്ചകോടിയുടെ ഉദ്ഘാടന പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments