ലോക്സഭയില്‍ കള്ളപ്പണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മുന്നോട്ടുവെച്ച അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ സുമിത്രാ മഹാജന് അനുമതി നിഷേധിച്ചു. ചോദ്യോത്തരവേള നിര്‍ത്തിവെച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവും സ്പീക്കര്‍ തള്ളി.
ഇന്നത്തെ അജന്‍ഡയിലുള്‍പ്പെടുത്തിയ കാര്യമായതിനാലാണ് സ്പീക്കര്‍ അടിയന്തരമായി ചര്‍ച്ചക്കെടുക്കാന്‍ വിസമ്മതിച്ചത്. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗേയും, വീരപ്പമൊയ്ലിയും, കമല്നാഥുമുള്പ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്
Comments