ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം തീവെച്ച് നശിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റുകാരുടെ കൈ പൊങ്ങില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. കമ്മ്യൂണിസം ഫാഷനായി കൊണ്ടുനടക്കുന്നവരെ ഇങ്ങനെ ചെയ്യുവെന്നും പന്ന്യന്‍ പറഞ്ഞു.
കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്തവര്‍ കമ്യൂണിസ്റ്റുകാരല്ല. സ്മാരകം തകര്‍ത്തവരെ ദാക്ഷിണ്യമില്ലാതെ ശിക്ഷിക്കണം. അണികള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്കുന്നതില് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കണം. രാഷ്ട്രീയ വിദ്യാഭ്യാസം നല്കാന് കഴിയുന്നില്ലെങ്കില്‍ പ്രസ്ഥാനം കൊണ്ടുനടക്കുന്നത് എന്തിനാണ്. ഇത് സ്വയം വിമര്‍ശനപരമായി ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments