ഈജിപ്തു മുന്‍ പ്രസിഡന്റ് ഹുസ്നി മുബാറക്കിനെ കോടതി കുറ്റവിമുക്തനാക്കി.അഴിമതി, കൊലപാതകം, അധികാര ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളില്‍ നിന്നും കോടതി അദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്.വിധിയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നിരാശ പ്രകടിപ്പിച്ചു. നിലവില്‍ പൊതു സ്വത്ത് ദുരുപയോഗം ചെയ്തു എന്ന കുറ്റത്തിന് മൂന്നു വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് 86 കാരനായ മുബാറക്. 2011ല്‍ ഈജിപ്തിലാകമാനമുണ്ടായ പ്രക്ഷോഭ സമയത്ത് തനിക്കെതിരെ പ്രതിഷേധിച്ച 850 പേരെ വകവരുത്തിയെന്നായിരുന്നു മുബാറക്കിനെതിരെയുള്ള കേസ്.
Comments