ഗുവാഹത്തി: ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള തീവ്രവാദ സംഘടനകള്‍ ഇന്ത്യയില്‍ വളരാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയില്‍ ഇസ് ലാമിക് സ്റ്റേറ്റിന്‍െറ സ്വാധീനം ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസമിലെ ഗുവാഹത്തിയില്‍ പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില ഇന്ത്യന്‍ യുവാക്കള്‍ ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ ആകൃഷ്ടരാകുന്നത് ആശങ്ക ഉയര്‍ത്തുന്നതാണ്. എന്നാല്‍ രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്റലിജന്‍സും പൊലീസും വഹിക്കുന്ന പങ്ക് നിര്‍ണായകമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
കശ്മീരില്‍ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ തീവ്രവാദികള്‍ക്ക് ഇപ്പോള്‍ സാധിക്കുന്നില്ല. ഇന്ത്യയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പാക്കിസ്താനിലെ സര്‍ക്കാര്‍ ഘടകങ്ങള്‍ക്ക് പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments