തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ കുടുംബങ്ങളിലും ബാങ്ക് അക്കൗണ്ട് തുറന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അഭിനന്ദിച്ചു.
സംസ്ഥാനം ഇക്കാര്യത്തില്‍ 100 ശതമാനം നേട്ടം കൈവരിച്ചതില്‍ സന്തോഷിക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. പദ്ധതി കാര്യക്ഷമവും ഫലപ്രദവുമായി നടപ്പാക്കാനുതകുന്ന നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
സാമ്പത്തിക വളര്‍ച്ചക്ക് വഴിയൊരുക്കുന്ന തരത്തില്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തുന്ന പദ്ധതിയാണ് ജന്‍ ധന്‍യോജന. ഗുണഭോക്താക്കള്‍ക്ക് നേരിട്ട് പണം എത്തിക്കാന്‍ ഇതിലൂടെ സാധിക്കും. സുതാര്യതയും കാര്യക്ഷമതയും ഇതിലൂടെ ഉറപ്പാക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments